കോ­വിഡ് പരി­ശോ­ധനകൾ­ക്കാ­യി­ രാ­ജ്യത്ത് മൊ­ബൈൽ യൂ­ണി­റ്റു­കൾ സജീ­വം


മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ആരംഭിച്ച മൊബൈൽ സേവനം ഊർജിതമായി നടക്കുകയാണെന്ന് ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു. ഏകദേശം 2300 പരിശോധനകളാണ് ഓരോ ദിവസവും മൊബൈൽ യൂണിറ്റുകളിലൂടെ നടക്കുന്നത്. രാജ്യത്ത് വ്യത്യസ്ത ഇടങ്ങളിലായി ഒരു ദിവസം എട്ട് മൊബൈൽ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഓരോ യൂണിറ്റിലും 300 മുതൽ 400 പരിശോധനകളാണ് നടക്കുന്നത്.

അന്താരാഷ്ട്ര മാനദണ്ധങ്ങൾ അനുസരിച്ചുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വിദ്ധഗ്ധരായ ആരോഗ്യപ്രവർത്തകരാണ് ഇതിൽ പരിശോധനകൾ നടത്തുന്നത്. പബ്ലിക്ക് ട്രാൻസ്പോർട്ട് ബസുകളാണ് മൊബൈൽ യൂണിറ്റുകളായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.  വിദേശികൾ അടക്കമുള്ളവർക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed