തി­രി­കെ­ ബഹ്റൈ­നി­ലേ­യ്ക്ക് ഇനി­ എന്ന്; ആശങ്കയോ­ടെ­ പ്രവാ­സി­കൾ


മനാമ : നാട്ടിൽ നിന്ന് മടങ്ങിവരാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ബഹ്റൈനിലെ പ്രവാസികൾ. വിസാകാലാവധി കഴിഞ്ഞവരും , ജോലി നഷ്ടപ്പെട്ടവരുമൊക്കെയായി നിരവധി പേരാണ് തിരികെ യാത്രക്കായി ശ്രമിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരി ബഹ്റൈൻ ഉൾപ്പടെയുള്ള 13 രാജ്യങ്ങളുമായി എയർ ബബിൾ ധാരണയ്ക്ക് വേണ്ടി ചർച്ചകൾ നടക്കുന്ന കാര്യം കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു.

 ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും ഈ കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് നടപ്പിലായാൽ ബഹ്റൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ വരുന്ന വന്ദേഭാരത് വിമാനങ്ങളിലാണ് യാത്രക്കാർക്ക് ബഹ്റൈനിലെത്താൻ സാധിക്കുക. രണ്ടാഴ്ച്ച മുന്പ് ബഹ്റൈൻ കേരളീയ സമാജത്തിന്റെ മൂന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് ബഹ്റൈനിലെത്താനുള്ള അനുമതി ലഭിച്ചിരുന്നു. പക്ഷെ അതിന് ശേഷം സമാനമായ സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. 

എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുള്ള ആയിരക്കണക്കിന് ബഹ്റൈൻ പ്രവാസികൾ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed