മുട്ടിൽ മരംമുറി കേസ്: നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ വീണ്ടും ഹൈക്കോടതിയിലേക്ക്


ഷീബ വിജയൻ
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കോടതിയിൽ നടക്കുന്ന കേസിന്റെ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ പ്രതികളോട് ഹാജരാവാൻ നിർദേശം നൽകിയിരുന്നു.

article-image

cdcxdsdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed