റോജി ജോണിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ദീർഘകാലത്തെ ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് അസ്രീയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന റോജി ജോണിന് അസ്രീ ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി. അസ്രീയിലെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
തൊഴിൽ മേഖലയിലെ സജീവ സാന്നിധ്യത്തിനൊപ്പം ബഹ്റൈനിലെ സാമൂഹിക-ചാരിറ്റി പ്രവർത്തനങ്ങളിലും റോജി ജോൺ മുൻപന്തിയിലുണ്ടായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള (BDK) ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, രക്തദാന പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് സഹായഹസ്തമേകി.
ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ രാജേഷ് പന്മനയുടെ നേതൃത്വത്തിൽ സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹത്തിന് ഉപഹാരം സമർപ്പിച്ചു. പ്രവാസകാലത്തെ സൗഹൃദ ഓർമ്മകൾ പങ്കുവെച്ച ചടങ്ങിൽ എല്ലാവരും അദ്ദേഹത്തിന്റെ തുടർന്നുള്ള ജീവിതത്തിന് ആശംസകൾ നേർന്നു. സനേഹവിരുന്നോടെ സമാപിച്ച ചടങ്ങിൽ റോജി ജോൺ എല്ലാവർക്കും നന്ദി അറിയിച്ചു.
fghfh

