പ്രവാസി വെൽഫെയർ തൊഴിലാളികൾക്ക് കുടിവെള്ളവും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മാണ മേഖലയിലും തുറസ്സായ സ്ഥലങ്ങളിലും കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ റിഫ സോൺ. തൊഴിലാളികൾക്ക് തണുത്ത പാനീയങ്ങളും സീസണൽ പഴവർഗ്ഗങ്ങളും വിതരണം ചെയ്താണ് സംഘടന ഇത്തവണത്തെ സ്വാതന്ത്ര്യദിനം അർത്ഥപൂർണ്ണമായി ആഘോഷിച്ചത്.
വിവിധ ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തി പ്രവാസി വെൽഫെയർ പ്രവർത്തകർ കുടിവെള്ളം, പഴവർഗ്ഗങ്ങൾ, ജ്യൂസുകൾ എന്നിവ അടങ്ങിയ കിറ്റുകൾ കൈമാറി. നാടിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, വേനൽക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി സംഘടിപ്പിച്ചതെന്ന് റിഫ സോണൽ പ്രസിഡന്റ് അക്ബർ ഷാ വ്യക്തമാക്കി.
സോണൽ പ്രസിഡന്റ് അക്ബർ ഷായുടെ നേതൃത്വത്തിൽ അഫ്സൽ, ഫസലു റഹ്മാൻ, ഹാരിസ് എം.സി., ജോയ് ആന്റണി, ജാഫർ പൂളക്കൽ, നൗഷാദ്, റിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
dfgdfg

