ബഹ്റൈൻ പ്രതിഭ വേനൽതുമ്പി സമ്മർ ക്യാമ്പ് സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: പുതുതലമുറയ്ക്ക് വിനോദവും വിജ്ഞാനവും നൽകുന്ന ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സംഘടിപ്പിക്കപ്പെട്ട ബഹ്റൈൻ പ്രതിഭ ബാലവേദി 'വേനൽതുമ്പികൾ' സമ്മർ ക്യാമ്പ് ആവേശകരമായി സമാപിച്ചു. ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു.

പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുലേഷ് വി.കെ. സ്വാഗതവും, ക്യാമ്പ് സംഘാടകസമിതി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ജോഷി ഗുരുവായൂർ നന്ദിയും പറഞ്ഞു. ക്യാമ്പ് ഡയറക്ടറും ബാലസംഘം സംസ്ഥാന പരിശീലകനുമായ പി.ടി. രാഹേഷ്, പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, വനിതാവേദി ട്രഷറർ ഹർഷ ബബീഷ്, ബാലവേദി സെക്രട്ടറി അമൃത ജയബുഷ് എന്നിവർ ആശംസകൾ നേർന്നു.

ഒരു മാസത്തിലധികം നീണ്ടുനിന്ന ക്യാമ്പിലൂടെ കുട്ടികളിൽ ശാസ്ത്രബോധവും ചരിത്രബോധവും മതനിരപേക്ഷ ചിന്തകളും വളർത്താൻ സാധിച്ചതായി സംഘാടകർ വ്യക്തമാക്കി. സമാപന ചടങ്ങിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.

article-image

കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകി അവതരിപ്പിച്ച സംഗീത ശിൽപ്പത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. സ്വാതന്ത്ര്യവും സമാധാനവും തകർക്കുന്നവർക്കെതിരെ ഒത്തുചേരലിന്റെ സന്ദേശം നൽകിയ 'ബത്തൂട്ടിയാ സച്ചാട്ടാ' എന്ന നാടകം കാണികളിൽ ചിരിയും ചിന്തയും ഉണർത്തി. വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന വിശ്വസാഹിത്യ കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതിന്റെ ശതാബ്ദി സ്മരണയിൽ സമത്വസുന്ദര ലോകത്തിനായി അവതരിപ്പിച്ച നാടകവും, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കഥ പറഞ്ഞ 'തല്ലുകളി' എന്ന നാടകവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

അതിജീവനത്തിന്റെ ചരിത്രവും കേരളീയ പൈതൃകവും ഓർമ്മിപ്പിച്ച് മുതിർന്ന കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാരവും ശ്രദ്ധേയമായി. 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് വേനൽതുമ്പികളുടെ അവതരണങ്ങൾ സമാപിച്ചത്. പ്രവാസി മലയാളി കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹോദര്യവും വളർത്താൻ ഈ സമ്മർ ക്യാമ്പിലൂടെ സാധിച്ചതായി ഭാരവാഹികൾ വിലയിരുത്തി.

article-image

fgfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed