കുടുംബ സൗഹൃദ വേദി ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ട്രഷറർ മണിക്കുട്ടൻ സ്വാഗതപ്രസംഗം നടത്തി.
ചടങ്ങിൽ ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത് കണ്ണൂർ, വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജോണി താമരശ്ശേരി, കുടുംബ സൗഹൃദ വേദി വനിതാ വിഭാഗം സെക്രട്ടറി ഷൈനി ജോണി എന്നിവർ സംസാരിച്ചു.
ബൈജു മലപ്പുറം, രഞ്ജിത്ത് കുരുവിള, തോമസ് ഫിലിപ്പ്, അഞ്ജു സന്തോഷ്, അനിൽ കുമാർ, സാബു പാല, ബിജു കുരാപ്പട, ലല്ലു, ലിജോ തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിച്ച ചടങ്ങ് പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.
sdfsdf

