തമിഴ്‌നാട് എംഎൽഎമാർക്ക് കാറും പ്രതിമാസം 75,000 രൂപ അലവൻസും: വിജയിയുടെ വൻ പ്രഖ്യാപനം
ഷീബ വിജയൻ
ചെന്നൈ: തമിഴ്‌നാട്ടിലെ എംഎൽഎമാർക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകുമെന്നും മണ്ഡലങ്ങളിലെത്തി ജനങ്ങളെ കാണുന്നതിനായി മാസം 75,000 രൂപ വാഹന അലവൻസായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ എംഎൽഎമാർക്ക് മണ്ഡലത്തിലെത്തി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും കാറുകൾ വേണമെന്നും വിസികെ എംഎൽഎ ജ്യോതിമണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയിയുടെ പ്രഖ്യാപനം. ഡ്രൈവറുടെ ശമ്പളത്തിനും കാറുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കുമായാണ് പ്രതിമാസം 75,000 രൂപ നൽകുന്നത്. കൂടാതെ, എംഎൽഎ ഓഫീസിൽ സഹായിയെ നിർത്താനായി മാസം 25,000 രൂപയും അനുവദിക്കും.
സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുന്നതിനായി 351 കോടി രൂപയും സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ പ്രഫഷണലുകളെ വാർത്തെടുക്കുന്നതിനായി 6,09 logic അധിക സീറ്റുകൾ സൃഷ്ടിക്കും. ഇതിൽ 660 ബി.എസ്‌സി നഴ്‌സിങ് സീറ്റുകളും, നഴ്‌സിങ് കോളജുകളിലും സ്‌കൂളുകളിലുമായി 1,925 അധിക സീറ്റുകളും 12 പാരാമെഡിക്കൽ കോഴ്‌സുകളിലായി 2,778 സീറ്റുകളും മെഡിക്കൽ കോഴ്‌സുകളിൽ 735 അധിക സീറ്റുകളും ഉൾപ്പെടും. സർക്കാർ പുതിയ ഏഴ് നഴ്‌സിങ് കോളജുകളും സ്ഥാപിക്കും. 300 കോടി രൂപ ചെലവിൽ പെരമ്പലൂരിൽ ലോകോത്തര നിലവാരത്തിലുള്ള 400 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്കുള്ള വാർഷിക പരിധി അഞ്ചു ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായി ഉയർത്താനും തീരുമാനമായിട്ടുണ്ട്.
csaddsds

