ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രി ; ബഹ്റൈൻ കിരീടാവകാശി മലേഷ്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈനിലെ മലേഷ്യൻ അംബാസഡർ ഹിസ് എക്സലൻസി ഷാസ്രിൽ സഹീറാനുമായി ഗുദൈബിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രി മൽസരത്തിന് മലേഷ്യ ആതിഥേയത്വം വഹിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും ദീർഘകാലവുമായ ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് കൂടിക്കാഴ്ചയിൽ പ്രിൻസ് സൽമാൻ വ്യക്തമാക്കി.

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും മലേഷ്യൻ ഭരണാധികാരി സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹൂം സുൽത്താൻ ഇസ്കന്ദറിന്റെയും ആശീർവാദത്തോടെയാണ് ഈ പങ്കാളിത്തം സാധ്യമായത്.മൽസരത്തിന് വേദിയൊരുക്കാൻ പിന്തുണ നൽകിയ മലേഷ്യൻ രാജാവിനോട് പ്രിൻസ് സൽമാൻ തന്റെ പ്രത്യേക നന്ദിയും ആദരവും അറിയിച്ചു. ഇവന്റ് സംഘടിപ്പിക്കുന്നതിൽ നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. മൽസരത്തിന്റെ വേദി മാറ്റം വിജയകരമാക്കാൻ സഹകരിച്ച ഫോർമുല വൺ, ഫെഡറേഷൻ ഇന്റർനാഷണൽ ഡി ല് ഓട്ടോ മൊബൈൽ (FIA), ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ട്, പങ്കെടുത്ത ടീമുകൾ എന്നിവർക്ക് അദ്ദേഹം പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി. ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും പരസ്പര താല്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ അവസരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രിൻസ് സൽമാൻ സംസാരിച്ചു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതുതാല്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed