പ്രളയബാധിതരായ 70-ലേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള പൂവത്തൂർ, കോഴഞ്ചേരി പ്രദേശങ്ങളിലെ 70-ലധികം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ. ദുരിതബാധിതർക്ക് അടിയന്തര ആശ്വാസമായി അരിയും മറ്റ് അവശ്യ സാധനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റുകൾ അസോസിയേഷൻ നാട്ടിൽ വിതരണം ചെയ്തു.

ബഹ്‌റൈനിലെ പ്രവാസി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ സഹകരണത്തോടെയാണ് പദ്ധതിക്കായി തുക സമാഹരിച്ചത്. നാട്ടിൽ നടന്ന വിതരണ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, മെഡിക്കൽ കോർഡിനേറ്റർ അഞ്ജു വിഷ്ണുവും കുടുംബവും, സീനിയർ അംഗം മോനി ഓടിക്കണ്ടത്തിൽ, ലേഡീസ് വിങ് മുൻ പ്രസിഡന്റ് ഷീലു വർഗീസും കുടുംബവും, എക്സിക്യൂട്ടീവ് അംഗം ജെയിംസും കുടുംബവും പങ്കെടുത്തു.

അജിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് നാട്ടിലെ ഏകോപനവും അർഹരായ കുടുംബങ്ങളെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യുന്നതുമടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അസോസിയേഷന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ വാർഡ് മെമ്പറും പ്രദേശവാസികളും ഭാരവാഹികൾക്ക് നന്ദി അറിയിച്ചു.

പ്രവാസലോകത്ത് കഴിയുമ്പോഴും ജന്മനാടിന്റെ ദുരിതങ്ങളിൽ പങ്കുചേരുകയെന്ന സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഈ ആശ്വാസ പദ്ധതി നടപ്പിലാക്കിയത്.

article-image

dsff

You might also like

  • Lulu Exchange
  • Straight Forward

Most Viewed