പന്ത്രണ്ട് വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് യുനിസെഫ്


ജനീവ: കോവിഡ് കാലത്ത് പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനത്തിൽ മുതിർന്നവരുടെ അതേനിലയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. എന്നാൽ ആറിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾ സാഹചര്യത്തിന് അനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കുന്നതിനോടൊപ്പം ഒരു മീറ്റർ അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ടും രണ്ടു ദിവസം മുന്പ് വെബ്സൈറ്റിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. ആറിനും 11നും ഇടയിലുള്ള കുട്ടികൾ നിരവധി സാധ്യതകൾ മുൻ നിർത്തി മാത്രം മാസ്ക് ധരിച്ചാൽ മതിയാകും. രോഗം പകരാൻ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ കഴിവ്, മാസ്ക് കിട്ടാനും മുതിർന്നവരുടെ നിയന്ത്രണത്തിലുമാണെങ്കിൽ തുടങ്ങിയവയാണ് ഇരു സംഘടനകളും മുന്നോട്ടുവെക്കുന്ന വിവരങ്ങൾ. 

അഞ്ച് വയസ്‌സിന് താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. കുട്ടികളുടെ സുരക്ഷയും അവരുടെ താത്പര്യവുമാണ് ഇതിൽ പരിഗണിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടനയും യൂനിസെഫും നിർദേശിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed