വാണിജ്യ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ 29കാരൻ മുഹറഖിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിൽ 29 വയസ്സുകാരനായ യുവാവിനെ മുഹറഖ് ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥാപനങ്ങളിൽ നിന്ന് പണം, ബാങ്ക് കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവയാണ് ഇയാൾ കവർന്നത്. മോഷണം സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് പോലീസ് കണ്ടെടുത്തു.
പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
sdfsdf

