ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു: ഒ.ഐ.സി.സി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് എട്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതി-മത ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നതായി ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജാതി ചിന്തകൾക്കും വിവേചനങ്ങൾക്കും അതീതമായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യയിൽ നിന്ന് വീണ്ടും വേർതിരിവുകൾ ഉടലെടുക്കുന്നത് ആശങ്കാജനകമാണ്. പട്ടികജാതി, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ മാറ്റിനിർത്താൻ ശ്രമിക്കുന്ന നിലപാടുകളിൽ നിന്ന് രാജ്യത്തിന് മോചനം ലഭിക്കേണ്ടതുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നേതാക്കളായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, റഷീദ് മുയിപ്പോത്ത്, സിജി, വിൻസന്റ് കക്കയം, രാധാകൃഷ്ണൻ നായർ, ഫൈസൽ പട്ടാണ്ടി എന്നിവർ സംസാരിച്ചു. കുഞ്ഞുമുഹമ്മദ്, നൈസാം കാഞ്ഞിരപ്പള്ളി, സന്തോഷ് നായർ, സന്തോഷ് ബാബു, അനിൽ കുമാർ കോശി ഐപ്പ്, നിഷ സാമുവൽ, ഷീജ നടരാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
asdsad

