മനുഷ്യഐക്യ സന്ദേശമുയർത്തി കെ.എം.സി.സി സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ വിപുലമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ദേശീയപതാക ഉയർത്തുകയും നൂറോളം വിദ്യാർത്ഥികൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
വൈകുന്നേരം നടന്ന സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദർശനം 'ദി വീക്ക് ഇൻ ബഹ്റൈൻ' എഡിറ്റോറിയൽ ഡയറക്ടർ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിലെ ത്യാഗപൂർണ്ണമായ ചരിത്രവും രക്തസാക്ഷികളുടെ ഓർമ്മകളും ഉണർത്തുന്ന ചിത്രപ്രദർശനം കാണികൾക്ക് വേറിട്ട അനുഭവമായി. പ്രച്ഛന്നവേഷ മത്സരം, ദേശഭക്തിഗാന മത്സരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ.പി. മുസ്തഫ, ബിനു കുന്നന്താനം, സഈദ് റമദാൻ നദ്‌വി, സുനീഷ് സുശീലൻ, മാഹിറ ഷമീർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഫൈസൽ കണ്ടിതാഴ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അബ്ദുൽ അസീസ്, എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, അഷറഫ് കക്കണ്ടി എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. ഫൈസൽ കോട്ടപ്പള്ളി നന്ദി പറഞ്ഞു.
dsfsdf

