കുട്ടികളുടെ സർഗ്ഗശേഷി തൊട്ടുണർത്തി മലർവാടി ബാലോത്സവം ’26 സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്കും ബൗദ്ധിക മികവിനും വേദിയൊരുക്കി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് മലർവാടി ബഹ്റൈൻ സംഘടിപ്പിച്ച ബാലോത്സവം ’26 ശ്രദ്ധേയമായി. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി വൈവിധ്യമാർന്ന മത്സരങ്ങളാണ് അരങ്ങേറിയത്.
കീറാതെ വീഴാതെ, ബാലൻസിങ്, മെമ്മറി ടെസ്റ്റ്, ബോൾ ഓൺ ദി കപ്പ്, ടു ഹാൻഡ് ട്രേസ് തുടങ്ങിയ വ്യത്യസ്തങ്ങളായ വിനോദ-ബൗദ്ധിക മത്സരങ്ങൾക്ക് ലുലു അബ്ദുൽ ഹഖ്, നദീറ ഷാജി, നെസീല ശഫീഖ് എന്നിവർ നേതൃത്വം നൽകി.
കിഡ്സ് വിഭാഗത്തിൽ അയ്ഹാൻ അഹ്‌മദ് ഹിലാൽ ഒന്നാം സ്ഥാനവും, ആഫിഖ് മാലിക് രണ്ടാം സ്ഥാനവും, എമിൻ അയാം മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ആയിഷ ബത്തൂൽ, അലിസ, ഹേസൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ മെഹർ മുസ്തഫ ഒന്നാം സ്ഥാനവും, ഫാത്തിമ ത്വയ്‌ബ രണ്ടാം സ്ഥാനവും, മുഹമ്മദ് ഹാമി മൂന്നാം സ്ഥാനവും നേടി.
ഫ്രൻഡ്‌സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, പ്രോഗ്രാം കൺവീനർ അബ്ദുൽ ഹഖ്, അസിസ്റ്റന്റ് കൺവീനർ മുഹമ്മദ് ഷാജി, മലർവാടി കൺവീനർ ഷബീഹ ഫൈസൽ തുടങ്ങിയവരും വിവിധ ഏരിയ ഭാരവാഹികളും പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന മെഡലുകളും വിതരണം ചെയ്തു.
sdfsf

