നവാഗതരായ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും ബഹ്റൈൻ കിരീടാവകാശി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, നവാഗതരായ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും ഗുദൈബിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കുന്ന സമഗ്ര വികസന മുന്നേറ്റത്തിൽ ബഹ്റൈനി പൗരന്മാരുടെ നിപ്പണാത്മകമായ കഴിവുകളും സമർപ്പണബോധവും സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി പ്രൊഫഷണലുകളുടെ പ്രാപ്തിയിലും സംഭാവനകളിലും പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, ബഹ്റൈന്റെ ഭാവി സുരക്ഷിതകരമാണെന്ന് കൂട്ടിച്ചേർത്തു.
രാജകീയ വിശ്വസ്തത നേടിയ പുതിയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരെയും നിയമനം ലഭിച്ച ഡയറക്ടർമാരെയും അഭിനന്ദിച്ച ഡെപ്യൂട്ടി കിങ്, ദേശീയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ അവർക്ക് വിജയ ആശംസകൾ നേർന്നു.
സർക്കാർ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്ന തൊഴിൽ സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നൂതന ആശയങ്ങളെ സ്വാഗതം ചെയ്യുകയും അവയെ ഫലപ്രദമായ പദ്ധതികളാക്കി മാറ്റുകയും ചെയ്യുന്ന മത്സര അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങൾ സർക്കാർ സേവനങ്ങളുടെ നിലവാരം ഉയർത്താനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി.
രാജ്യത്തിന്റെ വികസന മുന്നേറ്റവും നേട്ടങ്ങളും നിലനിർത്തുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും, ഏകീകൃത ലക്ഷ്യത്തോടെ 'ടീം ബഹ്റൈൻ' ആയി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്റൈനികളെ ശാക്തീകരിക്കുന്നതിനുമാണ് രാജ്യം മുൻഗണന നൽകുന്നതെന്നും, വികസനത്തിന്റെയും പുരോഗതിയുടെയും കേന്ദ്രബിന്ദു സ്വദേശികളാണെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
vdsv

