ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം മനാമയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ്, പുതിയ 2026-27 ഭരണസമിതിയുടെ ആദ്യത്തെ പ്രധാന ഔദ്യോഗിക പരിപാടിയായിരുന്നു.

article-image

ചാപ്റ്റർ ചെയർപേഴ്‌സൺ സി.എ വിനോദ് രാഥിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും ദേശഭക്തിയും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കമാൻഡർ ബിജോയ് നായർ നയിച്ച "എഗെയ്ൻസ്റ്റ് ദി ടൈഡ് - മൈ ലൈഫ് ജേർണി" എന്ന മോട്ടിവേഷൻ സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി. സൈനിക ജീവിത അനുഭവങ്ങളും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വഴികളും മുൻനിർത്തി അദ്ദേഹം നടത്തിയ പ്രഭാഷണം സദസ്സിന് പ്രചോദനമായി.

article-image

ചാപ്റ്റർ അടുത്തിടെ സംഘടിപ്പിച്ച യോഗ പ്രോഗ്രാം, ഫിറ്റ് ഫോർ ഫ്രീഡം ചലഞ്ച്, കുട്ടികൾക്കായി നടത്തിയ സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നന്ദിപ്രകടനത്തിനും ഹൈ ടീക്കും ശേഷം ആഘോഷപരിപാടികൾ സമാപിച്ചു. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ പ്രതിനിധികൾക്കും സംഘാടകർക്കും ഭരണസമിതി നേതൃത്വം നന്ദി അറിയിച്ചു.

article-image

sdfgsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed