ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയവുമായി ബംഗ്ലാദേശ്


ഷീബ വിജയൻ

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ബംഗ്ലാദേശ്. ഓസ്ട്രേലിയയെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയൻ മണ്ണിൽ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയമാണ് സ്വന്തമാക്കിയത്. 23 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ നേട്ടം. ഡാർവിനിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിന്റെ ഓൾറൗണ്ട് മികവിനു മുന്നിൽ കങ്കാരുക്കൾ കടപുഴകുകയായിരുന്നു.

നാലാം ദിനം ലഞ്ചിനുശേഷം ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് 284 റൺസിൽ അവസാനിപ്പിച്ച ബംഗ്ലാദേശ്, വിജയലക്ഷ്യമായ 57 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്താണ് ചരിത്ര ജയം ആഘോഷിച്ചത്. 30 റൺസുമായി മൊനിമുൾ ഹഖും 25 റൺസുമായി ഷദ്മാൻ ഇസ്ലാമുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ തൻസിദ് ഹസൻ തമീം രണ്ടാം ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായി. (സ്‌കോർ: ഓസ്‌ട്രേലിയ 198 & 284, ബംഗ്ലാദേശ് 426 & 57-1).

ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിങ്‌സിലും രക്ഷയുണ്ടായില്ല. ആദ്യ ഇന്നിങ്സിൽ ഹസൻ മഹ്മൂദിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ 198 റൺസിന് ചുരുട്ടിക്കൂട്ടാൻ സഹായിച്ചത്. മറുപടി ബാറ്റിങ്ങിൽ തൻസിദ് ഹസൻ തമീമിന്റെ സെഞ്ചുറി (101) കരുത്തിൽ ബംഗ്ലാദേശ് 426 റൺസ് അടിച്ചുകൂട്ടി. രണ്ടാം ഇന്നിങ്സിൽ കാമറൂൺ ഗ്രീൻ സെഞ്ചുറിയുമായി (104) പൊരുതിയെങ്കിലും ഓസ്ട്രേലിയയ്ക്ക് 284 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.

2017ൽ സ്വന്തം നാട്ടിൽ വെച്ച് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ്, ഇതാദ്യമായാണ് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഓഗസ്റ്റ് 22ന് മക്കായിൽ ആരംഭിക്കും.

article-image

dfsdfscfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed