വീട് പുനർനിർമ്മിച്ചു കൊടുക്കുന്നു


മനാമ: ഹിദ്ദ്, അറാദ്, ഗലാലി പ്രവിശ്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കേരളത്തിൽ പ്രളയബാധിത കുടുംബത്തിന് വീട് പുനർനിർമ്മിച്ചു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.എം.സി.സിയുടെ പ്രവർത്തകനും, വയനാട് സ്വദേശിയുമായ ബഹ്റൈൻ പ്രവാസിയുടെ വീടാണ് പെരുമഴയിൽ നശിച്ചത്.

മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം വീട് നിലം പൊത്തിയപ്പോൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പ്രസിഡന്റ് ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, വൈസ് പ്രസിഡന്റ് ടി.ടി അബ്ദുല്ല മൊകേരി, വലിയേടത്ത് റഷിദ് തലശ്ശേരി, ഉമർ ടി.എം , ടി.കെ ഹമീദ് ആയഞ്ചേരി , ടി.എം റിയാസ്, സജീർ സി. നാദാപുരം എന്നിവരാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed