ബോധവത്കരണ ക്യാന്പുകൾ ഊർജിതപ്പെടുത്തി ഐസിആർഎഫ്
മനാമ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വേനൽകാല ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്‍ഞ ദിവസം സനദിൽ ഉള്ള അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ വർക്ക് സൈറ്റിൽ നാന്നൂറോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഉച്ച ഭക്ഷണപൊതികളും ഐസിആർഎഫ് വളണ്ടിയർമാർ വിതരണം ചെയ്തു.
ഇതോടൊപ്പം കോവിഡ് 19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഇവിടെ നൽകി. രാജ്യത്തെ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരുമെന്ന് ഐസിആർഎഫ് ഭാരവാഹികൾ അറിയിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, എന്നിവരോടൊപ്പം ഐ.സി.ആർ.എഫ് വളണ്ടിർമാരായ സുനിൽ കുമാർ, മുരളീകൃഷ്ണൻ, പവിത്രൻ നീലേശ്വരം, സുൽഫിഖർ അലി, ബോഹ്റ കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.

