ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ഓൺലൈൻ പെയിന്റിങ്ങ് മത്സരം സംഘടിപ്പിച്ചു


മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ ഇടപ്പാളയം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ പെയിന്റിംഗ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ എല്ലാ സ്‌കൂളുകൾക്കും പുറമെ എടപ്പാളിലെ സമീപപ്രദേശങ്ങളിലെയും ജിസിസി ഇടപ്പാളയം അംഗങ്ങളുടെയും കുട്ടികൾ ഉൾപ്പെടെ സീനിയർ, ജൂനിയർ, സബ്‌ജൂനിയർ എന്നീ വിഭാഗങ്ങളിലായി നാനൂറോളം കുട്ടികൾ പങ്കെടുത്തു. 

മൈഥിലി വി സീനിയർ വിഭാഗത്തിലും, അനന്യ ശരീബ്‌കുമാർ ജൂനിയർ വിഭാഗത്തിലും ശ്രീഹരി സന്തോഷ് സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിമന്യു, ഭാഗ്യ സുധാകരൻ, ശ്രീ പാർവതി ടി.പി എന്നിവർ രണ്ടാം സ്ഥാനവും രാജേഷ് കുമാർ, ഇന്ദ്രജിത്, ഗൗതവ് നക്ഷത് എന്നിവർ മൂന്നാം സ്ഥാനവും മൂന്ന് വിഭാഗങ്ങളിലായി സ്വന്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ ഫേസ് ബുക്കിൽ ലൈക് കിട്ടിയ ചിത്രത്തിന് കീർത്തന പ്രത്യേകം പുരസ്‌ക്കാരത്തിന് അർഹയായി. പ്രോഗ്രാം കൺവീനർ പാർവതി ദേവദാസ്, ഗ്രീഷ്മ രഘുനാഥ്‌, ഷമീല ഫൈസൽ, അരുൺ സി.ടി, ഫൈസൽ മാണൂർ, രഘുനാഥ്, വിനീഷ് കേശവൻ, സനാഫ് റഹ്മാൻ, രതീഷ് സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed