ഇന്ന് ചിങ്ങം ഒന്ന്


ഇന്ന് ചിങ്ങം ഒന്ന്. മലയാള മാസ ആരംഭം... ഒപ്പം കർഷക ദിനവും. കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ കടുത്ത പ്രതിസന്ധിയെ തരണം ചെയ്ത് പഴയ കാലത്തേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷയിലാണ് നാം ഓരോരുത്തരും. ഈ പൊന്നിൻ ചിങ്ങവും അതിജീവനത്തിന്റേയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പുത്തന്‍ പ്രതീക്ഷകളാണ് പകർന്നു തരുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി പെരുമഴയ്ക്കും പ്രളയത്തിനും ഇടയിലൂടെയാണ് ചിങ്ങമാസം കടന്നു പോയത്. ഇത്തവണ പ്രളയത്തിനും മഴക്കെടുതിയ്ക്കുമൊപ്പം കൊറോണ വൈറസ്സിനേയും നമ്മൾ അതിജീവിക്കേണ്ടതായുണ്ട്. എങ്കിലും ചിങ്ങത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും വരവേല്‍ക്കുന്നത്. നാലുലാൾ കഴിഞ്ഞാൽ അത്തം പിന്നെ പത്തിന് പൊന്നോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെന്പാടുമുള്ള മലയാളികൾ..

You might also like

  • Lulu Exchange
  • Straight Forward

Most Viewed