ലെബനനിലെ സ്ഫോടനം; ബഹ്റൈനി സ്വദേശികൾ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം


മനാമ : കഴിഞ്ഞ ദിവസം ലെബനോനിലെ ബൈറൂത്തിലുണ്ടായ സ്ഫോടനത്തിൽ  മരണപ്പെട്ടവരിലോ, പരിക്കേറ്റവരിലോ ബഹ്റൈനി സ്വദേശികൾ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിലവിൽ ലെബനനിൽ വളരെ കുറച്ച് ബഹ്റൈനി സ്വദേശികൾ മാത്രമേ ഉള്ളൂവെന്നും കോവിഡ് സാഹചര്യത്തിൽ മിക്കവരും ഇവിടെ തിരികെ എത്തിയിട്ടുണ്ടെന്നും വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ ബഹ്റൈനി വിദേശകാര്യ മന്ത്രാലയം ദുഖവും നടുക്കവും രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടുകൂടിയായിരുന്നു ബെയ്റൂത്തിനെ പിടിച്ചു കുലുക്കി തുറമുഖത്തിനടുത്ത് സ്ഫോടനം ഉണ്ടായത്.  ഉഗ്രസ്ഫോടനങ്ങളിൽ മരണ സംഖ്യ 73 പിന്നിട്ടു. മൂവായിരത്തിൽ അധികം പേർക്ക് പരിക്കേറ്റു.സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed