ബാറ്റിൽക്കോയ്ക്ക് 35.9 മില്യൺ ദിനാറിന്റെ ലാഭം

മനാമ : രാജ്യത്തെ പ്രമുഖ ടെലിക്കോം സേവന ദാതാവായ ബാറ്റിൽക്കോ വർഷത്തിന്റെ ആദ്യ ആറ് മാസത്തിൽ 35.9 മില്യൺ ദിനാറിന്റെ ലാഭം ഉണ്ടാക്കിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഉണ്ടാക്കിയ ലാഭത്തെക്കാൾ ആറ് ശതമാനം അധികമാണിത്.
ബാറ്റിൽക്കോയുടെ ഹംല ആസ്ഥാനത്ത് ചേർന്ന ബോർഡ് മീറ്റിങ്ങിലാണ് ഈ കാര്യം ബാറ്റിൽക്കോ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽ ഖലീഫ അറിയിച്ചത്. കോവിഡ് പശ്ചാ
ത്തലത്തിൽ ഉപഭോക്താക്കൾക്ക് നിരവധി സൗകര്യങ്ങളാണ് ബാറ്റിൽ
ക്കോ ഒരുക്കിയതെന്ന് യോഗത്തിൽ ബാറ്റിൽക്കോ ചീഫ് എക്സിക്യുട്ടീവ് മൈക്കൽ വിന്റർ അറിയിച്ചു.