ബഹ്റൈനിൽ മലയാളി വനിത നിര്യാതയായി

മനാമ: ബഹ്റൈനിലെ അവാൽ ബാങ്കിലെ ജീവനക്കാരിയും മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറിയായിരുന്ന കെ.എൻ മേനോന്റെ ഭാര്യയുമായ സതിമേനോൻ നിര്യാതയായി. ഹൂറയിലെ താമസസ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ന് വൈകുന്നേരം മരണം സംഭവിച്ചത്. മക്കൾ സന്ദീപ് മേനോൻ. ദിലീപ് മേനോൻ എന്നിവർ യു കെ, സിംഗപൂർ എന്നിവിടങ്ങളിലാണ്. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.