സമാജത്തിന്റെ രണ്ട് ചാർ‍ട്ടേഡ് വിമാനങ്ങൾ വൈകാൻ സാധ്യത; രണ്ടെണ്ണം കൃത്യസമയം പാലിക്കും


മനാമ: ബഹ്റൈനിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട കേരളീയ സമാജത്തിന്റെ നാല് ചാർട്ടേർഡ് വിമാനങ്ങളിൽ രണ്ടെണ്ണം വൈകാൻ സാധ്യത. എയർ ഇന്ത്യ എക്‌സ്പ്രസ് ചാർട്ടേഡ് വിമാനത്തിന് ബഹ്‌റൈനിൽ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്നതാണ് കാര്യങ്ങൾ പ്രതികൂലമാക്കിയത്. ബഹ്‌റൈൻ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 12ന് കോഴിക്കോടേക്കും 2.10ന് കൊച്ചിയിലേക്കും പോവേണ്ട വിമാനങ്ങൾ ഇതോടെ വൈകും.

അതേസമയം രാത്രി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഗൾഫ് എയറിന്റെ രണ്ട് വിമാനങ്ങൾ കൃത്യസമയം പാലിക്കും. രാത്രി 8.30നും 11.30നുമാണ് ഗൾഫ് എയർ വിമാനങ്ങൾ കൊച്ചിയിലേക്ക് പുറപ്പെടുക. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ബഹ്‌റൈനിൽ ഇറക്കാനുള്ള അനുമതിക്കായി ശ്രമം തുടരുകയാണ്. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നാല് വിമാനങ്ങളിലുമായി 694 പ്രവാസികളാണ് നാട്ടിലേക്ക് പോകുന്നത്.

You might also like

  • Straight Forward

Most Viewed