സംസ്ഥാനത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐ.എം.എ കേരള ഘടകം


തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം. ആരാധനാലയങ്ങളും മാളുകളും തുറന്നാൽ രോഗവ്യാപനം നിയന്ത്രണാതീതമാവും. ഉറവിടം അറിയാത്ത കോവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നുവെന്ന് കരുതണമെന്നും ഐഎംഎ പറയുന്നു.

സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നത്, ഇളവുകൾ നൽകി പുറത്തിറങ്ങിയവർ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്.നിലവിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്.                                                                                                                     ഈ ഒരു ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുന്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരുമെന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. അതിനാൽ ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐ.എം.എ കേരള ഘടകം വാർത്താക്കുറിപ്പിൽ അറിയിച്ചു.

You might also like

Most Viewed