ബഹ്‌റൈൻ കെ.എം.സി.സിയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷിഫ അൽ ജസീറ


മനാമ: ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ബഹ്‌റൈൻ കെ.എം.സി.സിക്ക് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായം. കോവിഡ് ദുരിത ബാധിതർക്കും ഭക്ഷണം, താമസം, മരുന്നുകൾ തുടങ്ങി മറ്റു നിലക്ക് പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന ബഹ്‌റൈൻ കെ.എം.സി.സിയുടെ കാരുണ്യ സ്പർശം പദ്ധതിയിലേക്ക് ആണ് ഷിഫ അൽ ജസീറ നൂറ് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകിയത്.

ഷിഫ അൽ ജസീറ മാർക്കറ്റിങ് മാനേജർ മൂസ അഹ്മദിന്റെ സാന്നിദ്ധ്യത്തിൽ ഡയറക്ടർ ഷബീറലിയിൽ നിന്നും ബഹ്‌റൈൻ കെ.എം.സി.സി നേതാക്കളായ റസാക്ക് മൂഴിക്കൽ, കെ.പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, എ.പി ഫൈസൽ വില്യാപ്പള്ളി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. തുടർന്ന് ബഹ്‌റൈൻ കെ.എം.സി.സി യുടെ എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ പിന്തുണ നൽകിവരുന്ന ഷിഫ അൽ ജസീറ ഗ്രൂപ്പിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ബഹ്‌റൈൻ കെ.എം.സി.സി നേതാക്കൾ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed