നാട്ടിലേക്കു മടങ്ങാനിരിക്കെ ഗർഭിണിയായ മലയാളി യുവതി സൗദിയിൽ മരിച്ചു


റിയാദ്: നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുകയായിരുന്ന ഗർഭിണിയായ പ്രവാസി മലയാളി യുവതി സൗദി അറേബ്യയിൽ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ (27) ആണ് ഇന്ന് പുലർച്ചെ ജിദ്ദയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുലർച്ചെ ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അഞ്ചു മാസം ഗർഭിണിയായിരുന്നു. നാട്ടിൽ പോകുന്നതിന് എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാനായി  കാത്തിരിക്കുന്പോഴായിരുന്ന അപ്രതീക്ഷിത മരണം. മരിച്ച ജാസിറക്ക് നാലുവയസുള്ള ഒരു ആൺകുട്ടിയുണ്ട്. ജാസിറയുടെ ഭർത്താവ് ജിദ്ദയിൽ സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ്.

You might also like

  • Straight Forward

Most Viewed