കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം നിർമ്മിച്ച ഫെയ്‌സ് മാസ്‌ക്കുകൾ കൈമാറി


മനാമ: കോവിഡ്19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം നിർമ്മിച്ച തുണിയുടെ ഫെയ്‌സ് മാസ്‌ക്കുകൾ വിതരണത്തിന് തയ്യാറായി. ആദ്യ ഘട്ടത്തിൽ നിർമ്മിച്ച അഞ്ഞൂറിൽ പരം തുണിയുടെ ഫെയ്‌സ് മാസ്‌ക്കുകൾ വനിതാ വിഭാഗം പ്രസിഡണ്ട് ബിസ്മി രാജ് , സെക്രെട്ടറി ശ്രീജ ശ്രീധരൻ എന്നിവർ കെ.പി.എ പ്രസിഡണ്ട് നിസാർ കൊല്ല ത്തിനു കൈമാറി. 

സെൻട്രൽ കമ്മിറ്റി അംഗം മനോജ് ജമാൽ, വനിതാ വിഭാഗം അസ്സി. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാർ, എന്റർടൈൻമെൻറ് സെക്രെട്ടറി ജിഷ വിനു എന്നിവരും സന്നിഹിതരായിരുന്നു. വനിതാവിഭാഗം എക്സിക്യൂട്ടീവ്റ അംഗം റസീല മുഹമ്മദിന്റെ നേതൃത്വത്തിൽ സവിത സുനിൽ , വിഷു ശ്രീജിത്ത് , സോജാ ശ്രീനിവാസൻ , തനു ലിനീഷ് , അനു ഷജിത്, ബേബി ഫെർണാണ്ടസ്, അലിസൺ ഡ്യുബെക്ക്, രാജി ചന്ദ്രൻ , ലിജി ശ്യാം എന്നിവരാണ് മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായത് . ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ മാസ്‌ക്കുകളുടെ വിതരണം ഉണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed