നോര്‍ക്ക പാസുമായി എത്തിയ മലയാളികളെ തമിഴ്‌നാട് പോലീസ് തടഞ്ഞതായി പരാതി
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കു വരാന്‍ ശ്രമിച്ച മലയാളികളെ അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് തടഞ്ഞു. കളിയിക്കാവിളയിൽ നോര്‍ക്ക പാസുമായി എത്തിയ മുപ്പതോളം പേരെയാണ് തമിഴ്‌നാടിന്‍റെ അനുമതി ഇല്ലായെന്ന കാരണത്താൽ പോലീസ് തടഞ്ഞത്.
തമിഴ്‌നാട്ടിലെ കേന്ദ്രീയ വിദ്യാലയങ്ങളിലെ അദ്ധ്യാപകരാണ് ഇവരില്‍ ഭൂരിഭാഗവും. കേരളത്തിലേക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുമ്പോൾ അതിര്‍ത്തി കടന്നു പോകുവാന്‍ ആ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യമാണ്. എന്നാണ് ഇതു ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
അതേസമയം, തങ്ങളുടെ പക്കല്‍ കേരള സര്‍ക്കാര്‍ നല്‍കിയ അനുമതിയുണ്ടെന്നും ജില്ലാ കളക്ടറാണ് എന്‍ഒസി അനുവദിച്ചതെന്നും ഇവർ വ്യക്തമാക്കി.

