ചാർട്ടേർഡ് അക്കൗണ്ടൻറുമാരുടെ സമ്മേളനം നവംബർ അവസാന വാരം സംഘടിപ്പിക്കുന്നു
മനാമ : ബഹ്റൈനിലെ ഇന്ത്യന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍മാരുടെ സംഘടനയായ ബഹ്റൈന്‍ ചാപ്റ്റര്‍ ഓഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അഥവാ ബിസിഐസിഐ പ്രവര്‍ത്തനങ്ങളുടെ പതിനൊന്നാം വര്‍ഷം ആഘോഷിക്കുന്നു. ബഹ്റൈന്‍ വ്യവസായ മന്ത്രി ഹിസ് എക്സലന്‍സി സഈദ് ആര്‍ അല്‍ സയാനിയുടെ ആശിര്‍വദത്തോടെ നവംബര്‍ 29,30 തീയ്യതികളിലായി മനാമയിലെ ഡിപ്ലോമാറ്റിക്ക് റാഡിസണ്‍ ഹൊട്ടലില്‍ വെച്ചാണ് ഈ സമ്മേളനം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തസമ്മേളനം ഇന്ന് രാവിലെ നടന്നു. ഡിസ്റപ്ഷന്‍ എ കാറ്റലിസ്റ് ഫോര്‍ ഗ്രോത്ത് എന്ന വിഷയത്തെ അധികരിച്ചാണ് രണ്ട് ദിവസത്തെ സമ്മേളനം നടക്കുക.
ബഹ്റൈനിലെ വിവിധ അക്കൗണ്ടിങ്ങ് സ്ഥാപങ്ങളിലായി 500 ഓളം ഇന്ത്യന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്‍ഡന്റുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും അംഗങ്ങളായ പ്രൊഫഷണല്‍ കൂട്ടായ്മാണ് ബിസിഐസിഐ. വാറ്റ് അടക്കമുള്ള സാന്പത്തിക പരിഷ്കരണങ്ങള്‍ വലിയ രീതിയില്‍ നടക്കുന്ന രാജ്യമാണ് ഇന്ന് ബഹ്റൈന്‍. അതു കൊണ്ട് തന്നെ സാന്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഈ സമ്മേളനം ഏറെ പ്രധാന്യം നിറഞ്ഞതാണ്. ബഹ്റൈനില്‍ നിന്നും ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര പ്രശസ്തി ആര്‍ജിച്ച നിരവധി പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
രാജ്യസഭാംഗമായ സുരേഷ് പ്രഭു, മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ ചെയര്‍മാന്‍ പദ്മശ്രീ സി എ മോഹന്‍ദാസ് പൈ, അക്സിലര്‍ വെഞ്ച്വേര്‍സ് ചെയര്‍മാനും ഇന്‍ഫോസിസ് ക്രിസ് ഗോപാലകൃഷ്ണന്‍, ഗോലി വടാ പാവ് ഫൗണ്ടര്‍ വെങ്കിട്ടേഷ് അയ്യര്‍, കോര്‍പ്പറേറ്റ് ചാണക്യ, ആര്‍ട്ട് ഓഫ് ഗെറ്റിങ്ങ് റിച്ച് എന്നീ പുസ്തകങ്ങള്‍ എഴുതിയ ഡോ. രാധാകൃഷ്ണ പിള്ള, ലൈഫ് കോച്ചും എഴുത്തുകാരിയുമായ ശാലിനി കാമത്ത്, ഓസ്കാര്‍ വിജയി റസൂല്‍ പൂക്കുറ്റി, ഐസിഎഐ പ്രസിഡന്റ് പ്രഫുല്ല ചാജ്ജദ്, വൈസ് പ്രസിഡണ്ട് അതുല്‍ ഗുപ്ത, ബഹ്റൈന്‍ മുന്‍ തൊഴില്‍ കാര്യ മന്ത്രി അബ്ദുല്ലാ നബി അല്‍ ഷോലാ, ബഹ്റൈന്‍ ഫിന്‍ടെക്ക് ബെ സി.ഇ.ഒ ഖാലിദ് സാദ്, തുടങ്ങി വലിയ വ്യക്തിത്വങ്ങളാണ് അടുത്തയാഴ്ച്ച ഈ സമ്മേളനത്തില്‍ പങ്കെടുക്കുക.
ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവരും തന്നെ ബഹ്റൈനിലെ പ്രമുഖ കന്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. അതു കൊണ്ടു തന്നെ പൊതുവെ ഒരു മാന്ദ്യം അനുഭവപ്പെടുന്ന ഇവിടെ ഈ സമ്മേളനത്തിലൂടെ ഉരിത്തിരിയുന്ന ആശയങ്ങള്‍ സഹായകരമായി മാറുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ബിസിഐസിഐ പ്രസിഡന്‍റ് സി എ മഹേഷ് കുമാര്‍ നാരായണ്‍ പറഞ്ഞു.

