ബഹ്‌റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; ആഫ്രിക്കൻ സ്വദേശിക്കെതിരെയുള്ള കേസ് വിചാരണ തുടർന്ന് ഹൈ ക്രിമിനൽ കോടതി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ആഫ്രിക്കൻ സ്വദേശിക്കെതിരെയുള്ള നിയമനടപടികളുമായി ഒന്നാം ഹൈ ക്രിമിനൽ കോടതി മുന്നോട്ട്. പ്രതിക്കെതിരെയുള്ള കേസിന്റെ വിചാരണ നടപടികൾ കോടതി തുടരുകയാണ്.

പ്രതിയുടെ കൈവശമുണ്ടായിരുന്ന രണ്ട് സ്യൂട്ട്കേസുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഏകദേശം രണ്ട് കിലോഗ്രാമിലധികം കൊക്കെയ്നും, 850 ഗ്രാം കഞ്ചാവും (Marijuana) ആണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എന്നാൽ, ബാഗുകളിലുണ്ടായിരുന്ന സാധനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് പ്രതി കോടതിയിൽ അവകാശപ്പെട്ടത്. അതേസമയം, വിശദമായ അന്വേഷണത്തിൽ പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

article-image

xsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed