ബഹ്‌റൈൻ കേരളീയ സമാജം വിദ്യാഭ്യാസ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) അംഗങ്ങളുടെ മക്കളിൽ 2025-2026 അധ്യയന വർഷത്തിലെ 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എക്‌സലൻസ് അവാർഡുകൾ സമർപ്പിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചായിരുന്നു പ്രൗഢഗംഭീരമായ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേവലം പാഠപുസ്തക പഠനം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും, അതിലുപരിയായി സഹജീവികളോട് സ്നേഹവും കാരുണ്യവുമുള്ള ഒരു നല്ല തലമുറയെ വളർത്തിയെടുക്കുക എന്നതായിരിക്കണം യഥാർത്ഥ വിദ്യാഭ്യാസമെന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ട്രഷറർ വർഗീസ് ജോർജ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. 10, 12 ക്ലാസുകളിൽ നിന്നായി മികച്ച വിജയം കൈവരിച്ച 52 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു. കുമാരി മാളവിക സുരേഷ് ആയിരുന്നു പരിപാടിയുടെ അവതാരക.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed