സമൂഹമാധ്യമങ്ങളിൽ വർഗീയ പരാമർശം നടത്തിയ ആൾ ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിൽ വർഗീയവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ ഓൺലൈൻ നിരീക്ഷണത്തിനിടയിലാണ് വിവാദ പരാമർശം അടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഈ അക്കൗണ്ട് തന്റേതാണെന്നും പ്രസ്തുത വർഗീയ പരാമർശം പോസ്റ്റ് ചെയ്തത് താനാണെന്നും പ്രതി സമ്മതിച്ചു. ഇതേത്തുടർന്നാണ് പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചത്.

article-image

vdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed