ബുദൈയയിൽ 176 മീറ്റർ നീളത്തിൽ തീരദേശ വാക്ക് വേ വരുന്നു; വടക്കൻ മുനിസിപ്പൽ കൗൺസിൽ കമ്മിറ്റി അംഗീകാരം നൽകി
പ്രദീപ് പുറവങ്കര
മനാമ: ബുദൈയ മേഖലയിലെ താമസക്കാർക്ക് കടൽത്തീര ഭംഗി ആസ്വദിക്കാനും വിനോദത്തിനുമായി 176 മീറ്റർ നീളത്തിൽ പുതിയ തീരദേശ വാക്ക് വേ (തീരദേശ പാത) പ്രൊജക്റ്റ് നിർദ്ദേശിച്ചു.
വടക്കൻ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് സാദ് അൽ ദോസരി സമർപ്പിച്ച ഈ നിർദ്ദേശത്തിൽ 10 മീറ്റർ വീതിയുള്ള ഒരു ആധുനിക നടപ്പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ജനങ്ങൾക്ക് സുരക്ഷിതമായി നടക്കാനുള്ള ഇടം നൽകുന്നതോടൊപ്പം, വാട്ടർഫ്രണ്ടിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും കമ്മ്യൂണിറ്റിയുടെ വിനോദ സൌകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.
കൗൺസിലിന്റെ സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ഈ നിർദ്ദേശത്തിന് ഐകകണ്ഠ്യേന അംഗീകാരം നൽകുകയും ഉപരിപഠനത്തിനും തുടർനടപടികൾക്കുമായി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രിക്ക് കൈമാറാൻ ശുപാർശ ചെയ്യുകയും ചെയ്തു. മുനിസിപ്പൽ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനും, തീരദേശ മേഖല സംരക്ഷിക്കാനും, നടത്തം ഉൾപ്പെടെയുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കാനും ഈ പ്രോജക്റ്റ് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
dfgdfg

