വാഹനാപകടം: ഡെലിവറി റൈഡറുടെ ഏഴ് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: സെഹലയിൽ മൂന്ന് പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ വാഹനാപകടക്കേസിൽ ഡെലിവറി റൈഡറുടെ ഏഴ് വർഷത്തെ തടവ് ശിക്ഷ ഒന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വൺവേ റോഡിൽ നിയമം ലംഘിച്ച് എതിർദിശയിൽ വാഹനം ഓടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. എളുപ്പവഴി ലക്ഷ്യമാക്കി ഇയാൾ തെറ്റായ ദിശയിൽ അശ്രദ്ധമായി ബൈക്ക് ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികൾ അപ്പീൽ കോടതിയും നിലനിർത്തിയത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed