യു.എ.ഇ പ്രസിഡണ്ടിന്‍റെ സഹോദരന്‍ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു; മൂന്നുദിവസം ദു:ഖാചരണം


അബുദാബി: യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാന്‍റെ സഹോദരൻ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. സഹോദരന്‍റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ദുഃഖം രേഖപ്പെടുത്തി. നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചു കൊണ്ട് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഖാചരണത്തിന്‍റെ ഭാഗമായി ഔദ്യോഗിക സ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തികെട്ടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed