ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്തു; തെറ്റായി വന്ന പണം കൈവശം വെച്ച കേസിൽ സ്വദേശിയെ കോടതി വെറുതെവിട്ടു
പ്രദീപ് പുറവങ്കര
മനാമ: തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി വന്ന പണം കൈവശം വെച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ബഹ്‌റൈൻ സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി. ഓൺലൈൻ തട്ടിപ്പ് സംഘം ഇയാളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിക്ഷേപ കമ്പനികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇയാളെ സമീപിച്ചതെന്ന് കോടതിയിൽ വ്യക്തമായി. തുടർന്ന് ഇയാളുടെ ബാങ്കിങ് ആപ്പുകളുടെ ആക്‌സസ് കൈക്കലാക്കിയ സംഘം, വ്യാജ നിക്ഷേപ പദ്ധതികളിലൂടെ തട്ടിയെടുത്ത പണം കൈമാറാൻ ഇയാളുടെ അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നു.
ഒരു സോഷ്യൽ എഞ്ചിനീയറിങ് തട്ടിപ്പിലൂടെയാണ് തന്റെ കക്ഷി ലക്ഷ്യമിടപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവ് മൂലമല്ല ഈ തുക അക്കൗണ്ടിൽ എത്തിയതെന്നും, മറിച്ച് ഒരു സംഘടിത തട്ടിപ്പിന്റെ ഭാഗമായാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇയാളെ കേസിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാൻ കോടതി ഉത്തരവിട്ടത്.
dsafsdf

