'ഒപ്പരം ' ഓണാഘോഷം സംഘടിപ്പിച്ചു
മനാമ:ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്‌മയായ 'ഒപ്പരം 'ഓണാഘോഷം വിവിധ പരിപാടികളോടെ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്നു.കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫോർ എക്‌സിസ്റ്റൻസ് ബോർഡ് അംഗം സലാ യൂസഫ് അൽ ജൗദാർ പ്രത്യേക ക്ഷണിതാവ് ആയിരുന്നു. ബഹ്‌റൈൻ സമസ്ത പ്രസിഡന്റ് ഫക്രുദീൻ തങ്ങൾ വിശിഷ്ടാതിഥി ആയി. പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി രഞ്ജിത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവാതിരയും നടന്നു. അടുത്തിടെ അന്തരിച്ച ഒപ്പരം കുടുംബാംഗം മോഹനൻ കുടുംബത്തിന് സഹായംനൽകുന്നതിനുള്ള ക്യാമ്പെയിനും പരിപാടിയോടനുബന്ധിച്ചു നടന്നു.ട്രഷറർ നാസർ ടെക്‌സിം,വൈസ് പ്രസിഡന്റ് മുഹമ്മദ് പുഴക്കര,ജോയിന്റ് സെക്രട്ടറി രാഘവൻ കരിച്ചേരി ,രാജീവ് വെള്ളിക്കോത്ത് ,മാധവൻ കരിച്ചേരി ,സുനിൽ ബാര,രാജേഷ് കോടോത്ത്,മണി മാങ്ങാട്,തുടങ്ങിയവർ നേതൃത്വം നൽകി.
'ഒപ്പരം ' ഓണാഘോഷം സംഘടിപ്പിച്ചു
'ഒപ്പരം ' ഓണാഘോഷം സംഘടിപ്പിച്ചു

