കുട്ടികൾക്കായി കിംസ് ബഹ്റൈന്‍ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ : ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ സംസ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന കുട്ടികൾക്കായുള്ള അവധിക്കാല കൂടാരം പരിപാടിയിൽ 73 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി കിംസ് മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ ശിശുരോഗ വിദഗ്ദൻ ഡോ. സജീവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികള്‍ക്ക് സൗജന്യ പരിശോധന സൗകര്യം നല്‍കിയതിനോടൊപ്പം വാക്സിനേഷനെ കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നടത്തുകയും ചെയ്തു. തുടർന്ന് നടന്ന അഭിമുഖത്തിൽ രക്ഷിതാക്കൾ ഉയർത്തിയ സംശയങ്ങൾക്കും ഡോ. സജീവ് മറുപടി നൽകി. കുട്ടികൾക്ക് ചികിത്സക്ക് ഡിസ്കൗണ്ട് ലഭിക്കാൻ ഉള്ള പ്രിവിലേജ് കാർഡുകൾ ഇവിടെയുണ്ടായിരുന്ന കുട്ടികൾ ലഭിക്കുമെന്നും കിംസ് ആശുപത്രി അധികൃതർ അറിയിച്ചു.

