ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി


മനാമ:ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഗുദൈബിയ ഗൗരി കൃഷ്ണാ റസ്റ്റോറന്റിന് പുറകിലെ  ഫ്‌ളാറ്റിൽ താമസിക്കുന്ന  ചെങ്ങന്നൂർ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകൻ ശ്രേയസ് മനോജ്(16) നെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ താമസസ്‌ഥലത്തെ ടെറസ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാസ്‌ക്കറ്റ് ബോൾ പ്ലെയറായ ശ്രേയസ് ഇന്നലെ രാവിലെ 10 മണിക്ക് കളിസ്‌ഥലത്തേയ്ക്ക് തിരിച്ചതായിരുന്നു . ഉച്ചയായിട്ടും മടങ്ങിവരുന്നു കാണാതായതോടെ രക്ഷിതാക്കൾ മൊബൈൽ ഫോണിൽ വിളിച്ചുനോക്കിയപ്പോൾ സ്വിച്ച് ഓഫാക്കിയ നിലയിൽ ആയിരുന്നു. 3 മണിയായതോടെ  പോലീസിൽ വിവരം നൽകുകയും ചെയ്തു. പിന്നീട് നടന്ന തെരച്ചിലിനൊടുവിലാണ് താമസ സ്‌ഥലത്തെ ടെറസിനു മുകളിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.മൂത്ത സഹോദരൻ   സിദ്ധാർഥ്     ബാംഗളൂരിൽ സൗണ്ട് എഞ്ചിനിയറിംഗ് വിദ്യാർഥിയാണ് .ബാംഗളൂരുവിൽ സ്‌ഥിരതാമസമാക്കിയ  മനോജ്   17 വർഷത്തോളമായി ബഹ്‌റൈനിൽ എത്തിയിട്ട്.ഉമൽഹസത്തെ   സ്പോർട്ട്സ് വില്ലേജ് എന്ന സ്‌ഥാപനം നടത്തിവരികയാണ് .മൃതദേഹം ഇന്നലെ രാത്രി പോലീസെത്തി  സൽ മാനിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി 

You might also like

  • Lulu Exchange
  • Straight Forward

Most Viewed