ക്ലാസ് ലീഡർ മത്സരത്തിൽ പരാജയപ്പെട്ടു; തെലങ്കാനയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു


ഹൈദരാബാദ് :ക്ലാസ് ലീഡറാകാന്‍ മത്സരിച്ച് പരാജയപ്പെട്ടതിന്‍റെ പേരില്‍ തെലങ്കാനയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ഭേങ്കിറിലാണ് സംഭവം. ചരണ്‍ എന്ന എട്ടാം ക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. രാമണ്ണാപേട്ട് എന്ന സ്ഥലത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്ന് ഭോങ്കര്‍ ഡി.സി.പി നാരായണ റെഡ്ഡി പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കളില്‍ നിന്നും പരാതി ലഭിച്ചാല്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കേസെടുക്കുമെന്നും ഡി.സി.പി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed