സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു


മനാമ: അസുഖ ബാധിതനായി രണ്ടു ദിവസം മുൻപ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി പുത്തൻപുരയിൽ അജി പി ചെറിയാൻ (41)ഇന്ന് രാവിലെ ആശുപത്രിയിൽ നിര്യാതനായി. ജുലൈ 1 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അവിവാഹിതനാണ്. ബഹ്‌റൈനിൽ 8 വർഷത്തോളമായി ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed