ബഹ്‌റൈൻ പ്രവാസിയുടെ മകൻ ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
മനാമ : ബഹ്‌റൈൻ പ്രവാസിയുടെ മകൻ നാട്ടിൽ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം ചവറയിൽ ആറുമുറിക്കട സ്വദേശി സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ റഷീദിന്റെ മകൻ ഖൈസ് റഷീദാണ് (18) മരിച്ചത്. ഖൈസ് റഷീദ് പത്ത് വരെ ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. നാട്ടില്‍ മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പോയിരുന്നു ഖൈസ്. കഴുത്തിലെ ഞെരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരുന്ന ഖൈസിന് കൗൺസിലിംഗും നൽകി വരികയായിരുന്നു. അതിനിടെയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടി മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

