ചാർലീസ് എയ്ഞ്ചെൽസ് സീരിസിലെ ഏറ്റവും പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു


വാഷിംഗ്ടൺ: ആക്‌ഷൻ ഹീറോ നായികമാരുടെ കഥ പറയുന്ന ചാർലീസ് എയ്ഞ്ചെൽസ് സീരിസിലെ ഏറ്റവും പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ റിലീസിനെത്തി. നടിയും നിർമാതാവുമായ എലിസബത്ത് ബാങ്ക്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റ്യൻ സ്റ്റെവാർ‍ട്ട്, നയോമി സ്കോട്ട്, എല്ലാ ബല്ലിൻസ്ക എന്നിവരാണ് നായികമാരായി എത്തുന്നത്. ചാർലീസ് എയ്ഞ്ചെൽസ് സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രം നവംബറിൽ തിയേറ്റുകളിലെത്തും. 

2000ലാണ് ഈ സീരിസിലെ ആദ്യ ചിത്രം റിലീസിനെത്തുന്നത്. കാമറൂൺ ഡയസ്, ഡ്ര്യൂ ബാരിമോർ, ലുസി ലിയു എന്നിവരായിരുന്നു ആദ്യ സീരിസിൽ നായികമാരായി എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed