തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു
മനാമ: ഇന്ത്യന്‍ റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു . ജുഫൈറിലെ അല്‍നമല്‍ ഗ്രൂപ്പ് കന്പനിയിലെ മുന്നൂറ്റി അന്പതോളം വരുന്ന തൊഴിലാളികള്‍ക്കാണ് കുടിവെള്ളവും പഴവര്‍ഗങ്ങളും വിതരണം ചെയ്തത്. കനത്ത വേനലില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു പരിപാടി ഐ.സി.ആര്‍.എഫ് സംഘടിപ്പിച്ചത്. വേനല്‍കാല പ്രോഗ്രാമുകളുടെ ഭാഗമായി വരുന്ന ആഴ്ചകളിലും വിവിധ ജോലി സ്ഥലങ്ങളില്‍ ഭക്ഷണവിതരണം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ ദാസ് തോമസ്, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂര്‍, സുധീര്‍ തിരുനെല്ലത്ത്. മുരളീ കൃഷ്ണന്‍, റോസ് ലിന്‍ റോയ്, രാകേഷ് ശര്‍മ്മ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

