അബുദാബിയിൽ അടിയന്തര സേവനങ്ങൾക്ക് 17 കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ


അബുദാബി: തലസ്ഥാന എമിറേറ്റിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനുള്ള ടെലിഫോൺ നമ്പറുകളുമായി അധികൃതർ. സേവനം ലഭിക്കാൻ 17 കേന്ദ്രങ്ങളുടെ ടെലിഫോൺ നമ്പറുകളാണ് സാമൂഹികക്ഷേമ വകുപ്പ് നൽകിയത്. വാഹനാപകടം, ആംബുലൻസ് സഹായം ആവശ്യമായ ഗുരുതര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകണം. അപകടം സംഭവിച്ച സ്ഥലം, അപകടത്തിന്റെ സ്വഭാവം തുടങ്ങിയവയും വ്യക്തമാക്കണം. ആവശ്യമായ സംവിധാനങ്ങളുമായി എത്രയും വേഗം എത്താൻ ഇതു സഹായകമാകും.അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും സഹായിക്കാനും വിവരം കൈമാറുന്ന വ്യക്തി സ്ഥലത്തുണ്ടാകണം. ഭിന്നശേഷിക്കാർക്ക് സഹായത്തിനായി 5999 നമ്പറിൽ സന്ദേശമയയ്ക്കാം. ട്രാഫിക് തടസ്സങ്ങൾ ഇല്ലാതെ അതിവേഗം അപകട സ്ഥലത്ത് എത്താൻ എയർ ആംബുലൻസുകളുടെ സേവനവും ലഭ്യമാണ്. 

മ്പരുകൾ പൊലീസ്– 999, ആംബുലൻസ് –998, എയർ ആംബുലൻസ്– 999 ∙അഗ്നിശമന സേന –997, കടൽ അപകടങ്ങൾ –996 , വൈദ്യുതി തകരാറുകൾക്ക് – 991,ജല സംബന്ധമായ സേവനം – 992,അൽഐനിലെ ജല-വൈദ്യുത സേവനം – 800 9008,അബുദാബി, അൽ ഐൻ, അൽ ദഫ്റ നഗരസഭകളിൽ  അടിയന്തര സഹായം 993, കാലാവസ്ഥാ വ്യതിയാനം– 02 6667776 ∙ ഉപഭോക്തൃ സേവനം– 800555 ∙ ടാക്സി  –600535353 ∙ അബുദാബി രാജ്യാന്തര വിമാനത്താവളം – 02 5055555. ഭിന്നശേഷിക്കാർക്ക് സഹായം – 5999 , കുട്ടികളുടെ സുരക്ഷ– 116111, ശിശു-വനിതാ അഭയകേന്ദ്രം –8007 283 ∙,വിദേശത്ത് മരിക്കുന്ന സ്വദേശികളെക്കുറിച്ചു വിവരം നൽകൽ, എമിറേറ്റിലെ ഇതര കാര്യങ്ങൾ –971 25048500, 971 24193666.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed