പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡൻസ് ഇന്ത്യ - (സിജി)യുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ പ്രവർത്തകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റോള്‍-19 എന്ന പേരിലാണ് പരിശീലന പരിപാടി നടത്തുന്നത്. നാളെ വെെകുന്നേരം 7.30 മുതല്‍ 10.00 വരെ മനാമ ഹൂറാ ചാരിറ്റബിള്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിന്‍-36386399,ഷിബു പത്തനം തിട്ട-34338436 യൂസഫ് അലി- 33313710 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

