ഫാദേർസ് ഡേയിൽ മകന്‍റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ
കൊച്ചി: ഫാദേർസ് ഡേയിൽ മകന്‍റെ ചിത്രം ആദ്യമായി പങ്കുവച്ച് മലയാളത്തിന്‍റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. മകന്‍റെ പേര് ഇസഹാഖ് ബോബൻ കുഞ്ചാക്കോ ആണെന്നും ചാക്കോച്ചൻ വെളിപ്പെടുത്തി. ഞാൻ ഫാദർ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു, ഫാദർഹുഡ് അതാണ് എന്‍റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേർസ് ഡേ ആക്കുന്ന എന്‍റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.
2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ− പ്രിയ ആൻ സാമുവേൽ ദന്പതികൾക്ക് ഈ വർഷം ഏപ്രിലിൽ കുഞ്ഞ് പിറന്നത്.

